Friday, June 20, 2008

കമന്റ്‌

(ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും .... എന്ന പോസ്‌റ്റിന്‌ താഴെ കാണുംപ്രകാരം ഒരു കമന്റെഴുതി നോക്കിയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ അത്‌ അതേരൂപത്തില്‍ ഇവിടെ വെക്കുന്നു.)അച്ചടി മാധ്യമത്തെ കിടപിടിക്കാനെന്തിന്‌ ബ്ലോഗുകള്‍ തയ്യാറാവണം ? രണ്ടും രണ്ടല്ലെ ? അച്ചടി മാധ്യമങ്ങളെ പോലെയാവണം ദൃശ്യമാധ്യമങ്ങളും എന്നൊരാള്‍ വാശിപിടിച്ചാല്‍ എങ്ങിനെയിരിക്കും ? അതു പോലെ തന്നെയല്ലെ ഈ കാര്യവും. ഓരോന്നിനും അതിന്റേതായ സവിശേഷ സ്വഭാവങ്ങളില്ലെ ? അല്ലെങ്കിലും അച്ചടി മാധ്യമങ്ങള്‍ നല്‍കുന്ന വായനയുടെ വലിപ്പവും കെട്ടുറപ്പും ബ്ലോഗുകളില്‍ എത്രത്തോളും സാദ്ധ്യമാവും. ജോലിത്തിരക്കിനിടയില്‍ അല്‍പ സമയം ബ്ലോഗുവായനക്കായി നീക്കി വെക്കുന്ന ബഹുഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരും ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ പറയുന്ന ബ്ലോഗുകള്‍ വായിക്കാനാണ്‌ താല്‍പര്യം കാണിക്കുന്നത്‌. ഇതിനു നല്ല ഉദാഹരണമാണ്‌ വായനശാലകളില്‍ പിന്നോട്ടുമാറിയ കവിതകള്‍ ബ്ലോഗുകളില്‍ നന്നായി വായിക്കപ്പടുന്നു എന്നത്‌. ബ്ലോഗുകളില്‍ എഴുത്തുകാരന്‍ അപരിമിതമായ (ഗൂഗിളിന്റേയോ വേര്‍ഡ്‌പ്രസ്സിന്റേയോ കാരുണ്യം -അതു വേറെ കാര്യം) സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോള്‍ തന്നെ വായനക്കാരന്‍ എഴുത്തുകാരനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതാണ്‌ അതിന്റെ സാദ്ധ്യത. ആ ഒരു സാദ്ധ്യതയെ അങ്ങയെപോലുള്ളവര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നത്‌ ഖേദകരം തന്നെ. പിന്നെ തോന്നിയതു പറയാനുള്ള അവസരം ഇവിടെയുണ്ടാവുമ്പോള്‍ അത്‌ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. എന്തിന്‌, " എന്റ പബ്ലിക്‌ ഡയറി, അജ്ഞാത ചങ്ങാതികളുമായി ചിന്തകള്‍ പങ്കുവെക്കാനൊരിടം" എന്നെല്ലാം പറയുന്ന്‌ അങ്ങയുടെ ഈ ശിഥില ചിന്തകള്‍ക്ക്‌ ഏതെങ്കിലും അച്ചടി മാധ്യമം ഇടം നല്‍കുമോ ?പിന്നെ പേരിലെന്തിരിക്കുന്നു ? ബെര്‍ളി അങ്ങയുടെ അപരനാമത്തിന്‌ മാന്യമായി മറുപടി നല്‍കി എന്ന്‌ താങ്കള്‍ തന്നെ സൂചിപ്പിക്കുന്നു. പിന്നെന്താ കാര്യം ? വ്യക്തിത്വ ശൈഥില്യത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടത്‌ അതാത്‌ അപരനാമക്കാരല്ലെ. (ഞാനടക്കം) അവര്‍ക്കതില്ലെങ്കില്‍ അങ്ങെന്തിന്‌ ഈകാര്യത്തില്‍ ഇത്രയധികം ഉല്‍ക്കണ്‌ഠപ്പെടണം ?
(പിന്നെ, ഈ ബൂലോഗം തുലഞ്ഞു പോട്ടെ എന്നൊരു ശാപ ചിന്ത അങ്ങയുടെ മനസ്സില്‍ പതുക്കെ മുള പൊട്ടുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല)

1 comment:

ഫസല്‍ ബിനാലി.. said...

"ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ പറയുന്ന ബ്ലോഗുകള്‍ വായിക്കാനാണ്‌ താല്‍പര്യം കാണിക്കുന്നത്‌. ഇതിനു നല്ല ഉദാഹരണമാണ്‌ വായനശാലകളില്‍ പിന്നോട്ടുമാറിയ കവിതകള്‍ ബ്ലോഗുകളില്‍ നന്നായി വായിക്കപ്പടുന്നു എന്നത്‌."

യാഥാര്‍ത്ഥ്യം........