Tuesday, July 8, 2008

പാഠപുസ്തകം കത്തിക്കുമ്പോള്...

പള്ളീലച്ചന്‌ പറയാനുള്ളത്‌ പള്ളീലച്ചന്‍ പറയട്ടെ. എന്തിനാണിത്തരം അസഹിഷ്‌ണുത ? ഡിക്കന്‍ റൂബിന്റെ ബ്ലോഗിലേക്ക്‌ ക്ലിക്കിയാല്‍ നേരെ പോവുന്നത്‌ ഒരു അശ്ലീല കച്ചവട സൈറ്റിലേക്കാണ്‌. ഇതാരാണ്‌. ചെയ്‌തത്‌. അദ്ദേഹം അതു ചെയ്യില്ല. മറിച്ച്‌ അദ്ദേഹം പറയുന്ന കാര്യങ്ങളോട്‌ ഇത്രയധികം അസഹിഷ്‌ണുത പുലര്‍ത്തുന്ന, സോഫ്‌റ്റ്‌വെയര്‍ മേഖലയില്‍ പണിയെടുക്കുന്ന ആരോ ആണത്‌ ചെയ്‌തത്‌. ഇതിനെതിരെ ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും പ്രതിഷേധിക്കണം. (ഇതു പറഞ്ഞതുകൊണ്ട്‌ ഒരു പക്ഷെ എന്നേയും അവര്‍ വകവരുത്തും.) ഇതു വായിച്ചെങ്കിലും അവര്‍ അതു തിരുത്തട്ടെ. അയ്യേ എന്തൊരു ജീര്‍ണ്ണത. പഴയ മതത്തേക്കാളപ്പുറം ജീര്‍ണ്ണിച്ചുപോയോ നമ്മുടെ യുവത്വം ?

3 comments:

അടകോടന്‍ said...

മതമോ മതമില്ലായ്മയോ അല്ല, പ്രശ്നം ജീര്‍ണ്ണത തന്നേയാണ്.

കാഴ്‌ചക്കാരന്‍ said...

ഒരു മണിക്കൂര്‍ കൊണ്ടുതന്നെ അത്‌ ചെയ്‌തവര്‍ അതു തിരുത്തി. നന്നായി. എങ്കിലും ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ പറയേണ്ടതുണ്ട്‌, അതു ചെയ്‌തവരെ ചൂണ്ടേണ്ടതുണ്ട്‌. പിന്നീടാവാം.

കടത്തുകാരന്‍/kadathukaaran said...

ആശയങ്ങള്‍ക്ക് വരള്‍ച്ച നേരിടുമ്പോഴാണ്, കത്തിയും വടിവാളും എടുക്കേണ്ടി വരുന്നത്, പിന്നെ ഇതു പോലെയുള്ള മദമിളകിയ ജീവനുകള്‍ ഉണ്ടാകുന്നത്. ഡിക്കന്‍ ആരേയും തെറി പറഞ്ഞതായി കണ്ടിട്ടില്ല, അദ്ദേഹം അദ്ദേഹത്തിന്‍റെ ചിന്തകള്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ഇടുകയല്ലെ ചെയ്തത്? അദ്ദേഹം മറ്റാരുഅടെയും ബ്ലോഗില്‍ പോയി കമന്‍റെ ഇട്ടത് പോലും അധികം കണ്ടിട്ടില്ല, അതു കൊണ്ട് തന്നെ ഇതു പോലെയുള്ല അസഹിഷ്ണുത പരാജയത്തിന്‍റെ അടയാളമാണ്.