Thursday, February 21, 2008

കഥ പറയുമ്പോള്‍ ശ്രദ്ധിക്കുക

മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്ന്‌ എഴുതിയ കഥ നാലു ഭാഷകളില്‍ സിനിമയാക്കുന്ന അവിശ്വസനീയമായ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്‌ കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത്‌ പൊയില്‍കാവ്‌ എന്ന പ്രദേശത്ത്‌ താമസിക്കുന്ന സത്യചന്ദ്രന്‍ പോയില്‍കാവ്‌ എന്ന കവി.

പൊയില്‍കാവ്‌ മേലുകാവായതും ബാര്‍ബര്‍ ബാലനും പ്രകാശനും എക്‌സലന്റ്‌ കോളേജും (കൊയിലാണ്ടി എം.എല്‍.എ. പി. വിശ്വന്‍ മാസ്റ്റര്‍ നടത്തിയിരുന്ന പാരലല്‍ കോളേജ്‌, ഇവിടെ വിശ്വന്‍ എന്ന പേരിന്‌ പകരം അദ്ദേഹത്തിന്റെ അനുജന്‍ വേണുവിന്റെ പേരാണ്‌ ശ്രീനിവാസനോട്‌ കഥ പറയുമ്പോള്‍ സത്യചന്ദ്രന്‍ ഉപയോഗിച്ചിരുന്നത്‌, മാത്രമല്ല സത്യചന്ദ്രന്‍ ഫോണില്‍ കഥ പറഞ്ഞു കൊടുത്തപ്പോള്‍ പറഞ്ഞ കഥാപാത്രങ്ങളെ അതേ പേരു തന്നെയാണ്‌ ശ്രീനിവാസന്‍ തിരക്കഥയിലും ഉപയോഗിച്ചത്‌) സത്യനെന്ന നടനോടുള്ള ഇഷ്ടകാലത്ത്‌ തനിക്ക്‌ സത്യനെന്ന പേരിട്ടതും സ്റ്റേജില്‍ കവിത അവതരിപ്പിക്കാന്‍ കയറാതെ കലയുടെ ജനസ്വാധീനത്തെക്കുറിച്ച്‌ പറയുന്ന വൈലോപ്പള്ളിയുടെ മാമ്പഴക്കഥയുമെല്ലാം പൊയില്‍ക്കാവു പ്രദേശത്തെ നാട്ടുകാര്‍ക്ക്‌ നല്ലവണ്ണമറിയാം.


ആരുടെയൊക്കെയോ സഹായത്താല്‍ കെട്ടിപ്പൊക്കിയ വീടെന്ന്‌ വേണമെങ്കില്‍ പറയാവുന്നു ഒരു കൂരക്ക്‌ വാതില്‍പാളികള്‍ക്ക്‌ പകരം ചണചാക്ക്‌ മറച്ച്‌ സത്യചന്ദ്രനും കുടുംബവും ദുരിതമനുഭവിക്കുമ്പോള്‍ ഇയാളുടെ രക്തവും കണ്ണുനീരും കൊണ്ട്‌ മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാന്‍ ചെറിയൊരു സഹായം പോലും ഈ കവിക്ക്‌ ചെയ്‌തുകൊടുക്കാതെ ഉന്മാദ നൃത്തമാടുന്നത്‌ കാണുമ്പോള്‍ വല്ലാത്ത ദയനീയത തോന്നുന്നു.ഇതേക്കുറിച്ചുള്ള ഒരു വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ ഇന്ന്‌ (ഫെബ്രുവരി 22 വെള്ളിയാഴ്‌ച) പ്രസിദ്ധീകരിച്ചു കണ്ടു :


5 comments:

നിലാവര്‍ നിസ said...

തീര്‍ച്ചയായും, നല്ലൊരു കവി കൂടിയായ സത്യചന്ദ്രന്റെ ഇത്തരമൊരു പരാതിക്ക് അനുവാചക ലോകം ചെവി കൊടുക്കേണ്ടതാണ്.. ഈ വിഷയം ഇവിടെ അവതരിപ്പിച്ചതിനു നന്ദി..

അങ്കിള്‍ said...

ടി.വി. ന്യൂസ്സില്‍ കൂടിയും ഇതിനെപറ്റി കേട്ടിരുന്നു. ഇതു ഇത്തരത്തിലുള്ള ആദ്യത്തെ കേസ്സല്ല.

ഡോക്ടര്‍ said...

aashayam eppozhum oru vyaktiyudethaanu...athukond thanne athinte petentum ayaalk thanne venam....

പാമരന്‍ said...

ഇതു സത്യമാണെങ്കില്‍, ശ്രീനിവാസനെന്ന അതികായന്‍ തന്നെത്തന്നെ ചെറുതാക്കുകയാണ്‌. പക്ഷെ, അന്വേഷണം നടക്കുന്നല്ലേയുള്ളൂ.. അതിനു മുന്പേ വിധിയെഴുതാമോ?

സത്യചന്ദ്രന്‍ പാവപ്പെട്ടവനാണെന്ന ഒറ്റക്കാര്യമാണ്‌ അങ്ങേരെ മുഖവിലക്കെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്നെനിക്കു തോന്നുന്നു.

Pongummoodan said...

" സത്യചന്ദ്രന്‍റെ വാദം ശ്രദ്ദയില്‍പ്പെടുത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ്‌ അദ്ദേഹം മറുപടി നല്‍കിയത്‌. "

ഗുണപാഠം: ശ്രീനി മറുപടി പറയുന്നത്‌ പൊട്ടിച്ചിരിച്ചുകൊണ്ടാണെങ്കില്‍ സത്യചന്ദ്രന്‍റെ വാദം തെറ്റാണെന്ന്‌ നാം മനസ്സിലാക്കണം? :)

" ഈ പറയുന്ന കാര്യങ്ങള്‍ക്കൊന്നും ഒരു തെളിവും അയാളുടെ(സത്യചന്ദ്രന്‍) പക്കലില്ല. ( പൊട്ടിച്ചിരി ) "

ഗുണപാഠം : സിനിമാക്കാരനോട്‌ കഥ പറയുമ്പോള്‍ മിനിമം മൂന്നോ നാലോ തെളിവുകള്‍ കീശയില്‍ കരുതുക. ഇല്ലെങ്കില്‍ ഏത്‌ സത്യചന്ദനും അസത്യചന്ദ്രനാവും. :)

" വേദവ്യാസന്‍ എഴുതിയ കഥകള്‍ തന്നെയാണ്‌ പിന്നീടങ്ങോട്ടുള്ള എല്ലാ കഥാകൃത്തുക്കളും എഴുതിയത്‌. " ( പിന്നേം പൊട്ടിച്ചിരി )

ഗുണപാഠം:വേദവ്യാസന്‍ ഒരു ഹര്‍ത്താല്‍ ദിനം സത്യചന്ദ്രനോട്‌ പറഞ്ഞ കഥ സത്യചന്ദ്രന്‍ ശ്രീനിയെ ഫോണില്‍ വിളിച്ച്‌ പറഞ്ഞു. അതാണ്‌ ' കഥ പറയുമ്പോള്‍' എന്ന സിനിമ. എന്നുവച്ചാല്‍ ആ സിനിമയുടെ കഥാകൃത്ത്‌ സാക്ഷാല്‍ വേദവ്യാസനാണെന്നര്‍ത്ഥം. :)