Wednesday, January 30, 2008

അക്ഷരജാലകം


അക്ഷരജാലകം
(കലാകൗമുദി ഫെബ്രുവരി -3)

എം.കെ. ഹരികൂമാറിന്റെ സ്വയം ചോദ്യവും സ്വയം ഉത്തരവും. ബ്ലോഗര്‍മാരെ ഒന്നു പരിചയപ്പെടുത്താന്‍ ഇവിടെ എടുത്തുവെക്കുന്നു.


17 comments:

siva // ശിവ said...

ഒന്നും വായിക്കാന്‍ പറ്റുന്നില്ല...

പപ്പൂസ് said...

ന്നാലും... ഇങ്ങേര്‍ എന്തിനു വേണ്ടി!!??

ശിവകുമാറേ, അതില്‍ ക്ലിക്കൂ, വലുതായി കാണാം.

Anonymous said...

പാവം ലാപുടയും വിത്സനും എന്തു പിഴച്ചോ ..കഷ്ടം !!

ശ്രീലാല്‍ said...

എടാ ലാപുടാ.... വ്യാജാ..നീ ഒരു വ്യാജനാണെന്നറിഞ്ഞില്ല...ഈ വ്യാജനോടൊത്താണല്ലോ ഈശ്വരാ പണ്ടു ഞാന്‍ ക്രിക്കറ്റുകളിച്ചത്.. ഹ.ഹ..

ദിലീപ് വിശ്വനാഥ് said...

കൈരളി ടി.വി. യിലെ കണ്ണട എന്നൊരു പ്രോഗ്രാം ഇന്നലെ കണ്ടു. അതില്‍ ഈയാഴ്ച അക്ഷരജാലകത്തില്‍ ഇദ്ദേഹം എഴുതിയ ഏതൊ ഒരു സംഭവത്തെ നല്ലത് എന്നു പറഞ്ഞിട്ടുണ്ട്. അവസാ‍നം അവതാരകന്‍ പറഞ്ഞത് സാധാരണ ഹരികുമാറിന്റെ ലേഖനം വായിച്ചാല്‍ ഇദ്ദേഹം മൂഡസ്വര്‍ഗ്ഗത്തില്‍ നിന്നാണ് എഴുതുന്നത് എന്ന് തോന്നും എന്നാണ്.

krish | കൃഷ് said...

ബ്ലോഗില്‍ വെട്ടുകിളികളാണെങ്കില്‍ കൌമുദിയില്‍ വട്ടുകിളിയാണല്ലോ !!
വണ്‍ പോയന്റ് അജണ്ടാ???

അഞ്ചല്‍ക്കാരന്‍ said...

Lഇങ്ങിനെയൊന്ന് പ്രതീക്ഷിച്ചിരിന്നു.
ഹരികുമാറ് ബ്ലോഗിങ്ങ് തുടങ്ങിയിട്ട് സ്വയം വരുത്തി വെച്ച വിനകള്‍ മറ്റു ബ്ലോഗറന്മാരുടെ ചുമലില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. ബ്ലൊഗിങ്ങിന്റെ മര്‍മ്മം മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും അറിയില്ലാ എന്ന് നടിക്കുന്ന അതുമല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ബ്ലൊഗില്‍ കാട്ടികൂട്ടിയ വിക്രിയകളുടെ മറുവശം കാണാത്ത ഒരാള്‍ക്ക് അദ്ദേഹം കൌമുദിയില്‍ എഴുതിയ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കും. ഹരികുമാറിനോട് ഇക്കാര്യത്തില്‍ പ്രതിഷേധിച്ചിട്ടും കാര്യമില്ല. കാരണം അദ്ദേഹത്തിന്റെ നിലപാടുകള്‍ എപ്പോഴും “ഞാന്‍ ശരിയാണ്, ഞാനാണ് ശരി, ഞാന്‍ മാത്രമേ ശരിയായിട്ടുള്ളൂ” എന്നതാണ്. അങ്ങിനെയൊരാള്‍ ബ്ലോഗിങ്ങിന്റെ ഒരു ഗുണ വശവും ഉള്‍കൊള്ളാതെ കേവലം ഗിമ്മിക്കുകള്‍ കൊണ്ട് ബൂലോകത്ത് തന്റെ സാനിദ്ധ്യം അറിയിക്കാന്‍ ശ്രമിച്ചതും അത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ വിമര്‍ശിച്ചവരെയൊക്കെ ശത്രുവായി കണ്ടതും ഹരികുമാറിന് വന്ന പിഴവുകളാണ്.

ബ്ലോഗിങ്ങ് എന്താണെന്ന് മനസ്സിലാക്കിയ ആധികാരികമായി ബ്ലോഗിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്ന പലരും അദ്ദേഹത്തോട് ബ്ലോഗിങ്ങിന്റെ രീതികളെ കുറിച്ചും ബ്ലൊഗിങ്ങ് നല്‍കുന്ന സൌകര്യങ്ങളെ കുറിച്ചും ഒക്കെ വിശദീകരിച്ചിട്ട് ഗിമ്മുക്കളില്‍ നിന്നും വിട്ട് നല്ല എഴുത്തിലേക്ക് വരണമെന്നുമൊക്കെ പലവുരു പലതലത്തില്‍ പറഞ്ഞിട്ടുള്ളതായിരുന്നു. പക്ഷേ അദ്ദേഹം എതിരഭിപ്രായങ്ങളെ ശത്രു പക്ഷത്ത് കണ്ട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

ബൂലോകത്ത് അദ്ദേഹം ഉണ്ടാക്കിയ കോലാഹലങ്ങള്‍ തിരിച്ചറിയാതെ കൌമുദിയില്‍ ഇങ്ങിനെയൊരു കുറിപ്പ് വന്നതിനെതിരേ പ്രതികരിക്കേണ്ടത് ഏതൊരു മലയാളം ബ്ലോഗറുടേയും കടമയായി മാറുന്നു. ഹരികുമാറിനാല്‍ ശുദ്ധ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഹരികുമാറിന്റെ കുരുട്ടു ബുദ്ധി മനസ്സിലാക്കും എന്ന് കരുതാം.

മലയാള ബ്ലോഗിങ്ങിനെ അടച്ചാക്ഷേപിച്ച് കൊണ്ട് പ്രതികരിക്കാന്‍ സാധ്യത കുറഞ്ഞ ഒരിടത്ത് ഹരികുമാര്‍ എഴുതിയ കുറിപ്പിനെതിരേ കഴിയാവുന്ന എല്ലാ തലത്തിലും പ്രതിഷേധം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഹരികുമാറിന്റെ ബ്ലോഗിങ്ങിലെ കാട്ടികൂട്ടലുകളുടെ പിന്നാമ്പുറം തേടാതെ അദ്ദേഹത്തിന്റെ കോളത്തിലാണെങ്കിലും ഇങ്ങിനെയൊരു കുറിപ്പ് വന്നതിനെതിരേ കൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്കുള്ള പ്രതിഷേധം ഇതിലൂടെ അറിയിക്കുന്നു.

ഹരികുമാറിന്റെ അക്ഷരജാലകം ബൂലോകത്ത് സൃഷ്ടിച്ച കോലാഹലങ്ങളും അദ്ദേഹത്തിന്റെ രചനകളിലെ “ഒന്നും ഇല്ലായ്മകളും” ബൂലോകത്തിന് പുറത്ത് ചര്‍ച്ച ചെയ്യപ്പെടണം. തങ്ങളുടെ സാനിദ്ധ്യം കൊണ്ട് ബൂലോകത്തെ ധന്യമാക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ഉത്തരവാദിത്തം നിര്‍വ്വ്ഹിക്കണം.

ഹരികുമാറ് ഇങ്ങിനെയൊരു കുറിപ്പെഴുതാനുള്ള സാഹചര്യം കൌമുദിയെ അറിയിക്കണം. അതില്‍ കൌമുദിയുടെ വിശദീകരണവും തേടണം.

മത്തായി said...

പാവം വട്ടായെന്നു തോന്നുന്നു. അയാടെ കേരളം 50 - കുറ്റി പുട്ട് എന്ന ലേഖന സമാഹാരവും മണിച്ചിത്ര കമന്റുകളും കലാകൌമുദി വായനക്കാര്‍ക്ക്(അങ്ങനെ ആരെങ്കിലും ഉ‍ണ്ടെങ്കില്‍) എത്തിച്ചു കൊടുക്കാനുള്ള സമയമായി.

Suraj said...

അങ്ങേരുടേത് delusion of grandeur എന്ന രോഗമാണ്. പിന്നെ മേമ്പൊടിക്ക് സംശയരോഗവും. അതു മാറ്റാനാവില്ല. തിരുത്തിയിട്ട് പ്രയോജനവുമില്ല. ഏതായാലും മൂപ്പരുടെ എഴുത്തിന്റെ നിലവാരത്തേക്കുറിച്ച് അച്ചടിമാധ്യമമടക്കം എല്ലായിടത്തും ‘നല്ല അഭിപ്രായം’ ഉള്ള സ്ഥിതിക്ക് നമ്മളായിട്ടൊന്നും ചെയ്യേണ്ടിവരില്ല. മൂപ്പര് കൌമുദിയില്‍ സ്ഥിരമായി കൊന്നുകൊണ്ടിരിക്കുന്ന കവികളിലാരെങ്കിലും തന്നെ അയാളുടെ അസുഖവും മാറ്റിക്കൊള്ളും!

un said...

ലാപുട?
ചിത്രകാരന്‍? പാവം, എന്നെ ഉദ്ദേശിച്ചായിരിക്കണം പറഞ്ഞത്.
വിത്സന്റെ കവിതക്ക് ആമുഖം എഴുതിയപ്പോള്‍ അറിയില്ലായിരുന്നോ ഒരു വരി പോലും എഴുതാന്‍ കഴിവില്ലാ എന്ന്?
അഞ്ചല്‍ക്കാരാ,
ഹരികുമാറിനെക്കുറിച്ച് ഞാന്‍ ചില പത്രപ്രവര്‍ത്തകരോട് തന്നെ ചോദിച്ചറിഞ്ഞു. ബൂലോകത്തുള്ള അതേ ഇമേജ് തന്നെയായിരുന്നു മറുപടി. ഇത്തരം ഒരു സാഹിത്യകാരനെ തീറ്റിപോറ്റുന്ന കലാകൌമുദി ഇതില്‍ ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട.

വിശാഖ് ശങ്കര്‍ said...

ലാപുടാ, വിത്സാ, ഇയാളെ പോലുള്ളവരുടെ അപ്രീതിക്ക് പാത്രമായതിലൂടെ നിങ്ങള്‍ വീണ്ടും സ്വന്തം കവിത്വം തെളിയിച്ചിരിക്കുന്നു.

ഏത് ആര്‍ക്ക് പിടിക്കില്ലെന്നൊക്കെ പഴഞ്ചൊല്ലിനുവരെ അറിയില്ലേ...:)

ശ്രീ said...

പാവം ലാപുട!

അറിഞ്ഞിട്ടു തന്നെ ഉണ്ടാകില്ല എന്നു തോന്നുന്നു, ഇങ്ങനൊരു കാര്യം.

Softman said...

അങ്ങേര്‍ക്കെതിരെ രണ്ട് പോസ്റ്റ് (വെട്ടുകിളികള്‍...1183 ധനു 20 ,(ഹരി കഥനം ) ഇട്ട എന്റെ പേരു ആ ലിസ്റ്റില്‍ ചേര്‍ക്കാഞ്ഞതില്‍ എനിക്കുള്ള പ്രതിഷേധം ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നിട്ട് ഒന്നുമറിയാത്ത ലാപുടയെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു ദുഷ്ടന്‍. ഇതു മൂലം എനിക്കു നഷ്ടപ്പെട്ടത് പത്രത്തില്‍ പേരു വരാനുള്ള ഒരവസരമാണ്.

വഷളന്‍ said...

നല്ല പ്രതികരണങ്ങളാണ്‌ എല്ലാവരും എഴുതിയത്‌.എന്‍റ്റെ വകയും കിടക്കട്ടെ.
ബ്ലൊഗിനെതിരെ ഒരു വിമര്‍ശനം ഉണ്ടായാല്‍ വിടരുത്‌. നമുക്ക്‌ നമ്മെ എങ്ങനെയും പ്രധിരോധിക്കണം. എനിക്ക്‌ തോന്നുന്നത്‌ അയാളുടെ നിസ്സാരമായ കമന്‍റ്റുകളോട്‌ നമ്മള്‍ എല്ലാവരും കൂടി പ്രതികരിക്കുമ്പോള്‍ അയാളുടെ വാക്കിന്‌ അമിത പ്രാധാന്യം കിട്ടാനിടയുണ്ട്‌ എന്നാണ്‌..നമ്മള്‍ എത്ര ശക്തിയായി അടിക്കുന്നുവോ അത്‌ അയാളുടെ മാര്‍ക്കറ്റ്‌ വാല്യു ആയി മാറാനിടയുണ്ട്‌.എന്തിനാണ്‌ ബ്ലോഗര്‍മാര്‍ ഇത്ര ബേഗാറാകുന്നതെന്ന് ആരെങ്കിലും ചോദിക്കാനും ഇടയുണ്ട്‌.ബ്ലോഗര്‍മാരെ ആര്‍ക്കും വിമര്‍ശിക്കാന്‍ സാധിക്കും എന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍, അതയാളുടെ വാദങ്ങളെ പൊളിക്കാന്‍ സഹായിക്കുമായിരുന്നു. എന്‍റ്റെ അഭിപ്രായം അയാളുടെ നിലപാടുകളോട്‌ പ്രതികരിക്കാതിരിക്കുന്നതാണ്‌ ബുദ്ധി എന്നതാണ്‌.അല്ലെങ്കില്‍ നമ്മള്‍ പറഞ്ഞു നമ്മള്‍ തന്നെ ചിരിക്കുകയാണ്‌ എന്നു വരും.

nariman said...
This comment has been removed by the author.
കാഴ്‌ചക്കാരന്‍ said...

നരിമാനെ തെറ്റിദ്ധരിക്കേണ്ട. കാര്യങ്ങളൊന്നും നിങ്ങള്‍ കരുതുംപോലല്ലല്ലൊ. വിമര്‍ശനത്തിനും കൂടിയാണല്ലൊ കമന്റ്‌ ഓപ്‌ഷന്‍ കൊടുത്തിരിക്കുന്നത്‌. അത്‌ ആരോഗ്യകരമായ രീതിയില്‍ നടക്കേണ്ടതുണ്ട്‌ എന്നു മാത്രം. ഹരികുമാര്‍ സംഭവം വിശദമായf അഞ്ചല്‍കാരന്റെ ബ്ലോഗിലുണ്ടല്ലൊ. അതൊന്നു വായിച്ചു നോക്കൂ. :
http://boologaclub.blogspot.com/2008/01/blog-post_30.html

nariman said...

ഹരികുമാര്‍ ഇത്ര വൃത്തികെട്ടമനുഷ്യനാണെന്ന് അറിയാതെയാണ് ഞാന്‍ കമന്‍‌റ്റിട്ടത്. അതിന്‍‌റ്റെ പേരില്‍ കാഴ്ചക്കാരനോടും എല്ലാ ബൂലോഗരോടും നിരുപാധികം മാപ്പു ചോദിക്കുന്നു.