Monday, December 1, 2008

കൊയിലാണ്ടിയില്‍ ലീഗ്‌ ഓഫീസ്‌ കത്തിച്ചു

  • ഇന്നലെ മുസ്ലിംലീഗ്‌ പ്രചരണ ജാഥക്കെതിരെ സി.പി.എമ്മുകാര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇന്ന്‌ കൊയിലാണ്ടിയില്‍ ഹര്‍ത്താലാചരിക്കുകയാണ്‌.
  • അക്രമികളും അക്രമിക്കപ്പെട്ടവരും ഒരു പോലെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു.
  • ഹര്‍ത്താല്‍ ദിനത്തില്‍ കാലത്തുതന്നെ കൊയിലാണ്ടി ടൗണിലുള്ള മുസ്ലീംലീഗ്‌ ഓഫീസ്‌ സി.പി.എമ്മുകാര്‍ കത്തിച്ചു.
  • ഇന്നലെ നടന്ന മുസ്ലിംലീഗ്‌ പ്രകടനത്തിനുനേരെ സി.പി.എമ്മുകാര്‍ കല്ലേറിയുന്നതിന്‌ ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. സി.പി.എമ്മുകാര്‍ പ്രശ്‌നത്തിനു തുടക്കമിട്ടത്‌ എന്തിനാണാവോ എന്ന്‌ അതിശയപ്പെട്ടുപോയി.
  • നേതൃത്വത്തെ പ്രീതിപ്പെടുത്താന്‍ എച്ചില്‍തീനികളായ ചിലരുടെ പ്രവര്‍ത്തനമായാണ്‌ എനിക്കിതു കണ്ടപ്പോള്‍ പിന്നീട്‌ തോന്നിയത്‌. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഇപ്പോള്‍ ഭരിക്കുന്നത്‌ സി.പി.എമ്മാണ്‌. അതുമായി ബന്ധപ്പെട്ട്‌ പലര്‍ക്കും പല കാര്യ സാദ്ധ്യങ്ങളും..... കൊയിലാണ്ടിയിലെ സി.പി.എം. നേതൃത്വമാവട്ടെ വി.എസ്‌. പക്ഷപാതികളുടെ കൈപ്പിടിയിലാണ്‌.
  • രണ്ടു മാസം മുമ്പെ ബി.ജെ.പിയുമായും ഇതുപോലെ കൊയിലാണ്ടിയില്‍ പ്രശ്‌നമുണ്ടായിരുന്നു.
  • ജനാധിപത്യ ദ്രോഹികളായ ഇത്തരം എച്ചില്‍തീനികളുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക്‌ ദോഷം മാത്രമേ ചെയ്യുകയുള്ളു എന്ന്‌ നേതൃത്വം മനസ്സിലാക്കിയിട്ടുണ്ടോ ആവോ ?
  • ഭീകരതക്കെതിരെ ഘോരഘോരം നാവിട്ടലക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന സി.പി.എമ്മുകാര്‍ക്ക്‌ എന്ത്‌ അവകാശം ?

2 comments:

പോരാളി said...

കേരളത്തില്‍ യാതൊരക്രമവും നടത്താത്ത ഒരേയൊരു പാര്‍ട്ടിയേ ഉള്ളൂ. ലീഗ്.സമ്മതിച്ചു.

കാഴ്‌ചക്കാരന്‍ said...

"ങ്ങള്‌ ഞ്ഞമ്മളെ ലീഗാക്ക്യോ" ?
കുഞ്ഞ്‌ കഞ്ഞി കാക്കാ, പാര്‍ട്ടി പടിക്കല്‌ വാലാട്ടുമ്പോള്‍
അന്യനെ കള്ളിയിലാക്കല്ലേ.....

(ഈ സംഭവം മറ്റൊരു തലത്തിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണിപ്പോള്‍, എവിടെനിന്നെല്ലാമോ വന്ന എന്‍.ഡി.എഫുകാര്‍ വേദി കയ്യടക്കാന്‍ ശ്രമിക്കുന്നു.)