പൊയില്‍കാവ് മേലുകാവായതും ബാര്‍ബര്‍ ബാലനും പ്രകാശനും എക്സലന്റ് കോളേജും (കൊയിലാണ്ടി എം.എല്‍.എ. പി. വിശ്വന് മാസ്റ്റര്‍ നടത്തിയിരുന്ന പാരലല്‍ കോളേജ്, ഇവിടെ വിശ്വന് എന്ന പേരിന് പകരം അദ്ദേഹത്തിന്റെ അനുജന് വേണുവിന്റെ പേരാണ് ശ്രീനിവാസനോട് കഥ പറയുമ്പോള്‍ സത്യചന്ദ്രന് ഉപയോഗിച്ചിരുന്നത്, മാത്രമല്ല സത്യചന്ദ്രന് ഫോണില്‍ കഥ പറഞ്ഞു കൊടുത്തപ്പോള്‍ പറഞ്ഞ കഥാപാത്രങ്ങളെ അതേ പേരു തന്നെയാണ് ശ്രീനിവാസന് തിരക്കഥയിലും ഉപയോഗിച്ചത്) സത്യനെന്ന നടനോടുള്ള ഇഷ്ടകാലത്ത് തനിക്ക് സത്യനെന്ന പേരിട്ടതും സ്റ്റേജില്‍ കവിത അവതരിപ്പിക്കാന്‍ കയറാതെ കലയുടെ ജനസ്വാധീനത്തെക്കുറിച്ച് പറയുന്ന വൈലോപ്പള്ളിയുടെ മാമ്പഴക്കഥയുമെല്ലാം പൊയില്‍ക്കാവു പ്രദേശത്തെ നാട്ടുകാര്‍ക്ക് നല്ലവണ്ണമറിയാം.
ആരുടെയൊക്കെയോ സഹായത്താല്‍ കെട്ടിപ്പൊക്കിയ വീടെന്ന് വേണമെങ്കില്‍ പറയാവുന്നു ഒരു കൂരക്ക് വാതില്‍പാളികള്‍ക്ക് പകരം ചണചാക്ക് മറച്ച് സത്യചന്ദ്രനും കുടുംബവും ദുരിതമനുഭവിക്കുമ്പോള്‍ ഇയാളുടെ രക്തവും കണ്ണുനീരും കൊണ്ട് മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാന്‍ ചെറിയൊരു സഹായം പോലും ഈ കവിക്ക് ചെയ്തുകൊടുക്കാതെ ഉന്മാദ നൃത്തമാടുന്നത് കാണുമ്പോള്‍ വല്ലാത്ത ദയനീയത തോന്നുന്നു.ഇതേക്കുറിച്ചുള്ള ഒരു വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ ഇന്ന് (ഫെബ്രുവരി 22 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചു കണ്ടു :
